×

അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ല; യുവതികള്‍ വരരുത് എന്ന പത്മകുമാറിന്റെ അഭ്യര്‍ത്ഥനയെ ന്യായീകരിച്ച്‌ കാനം

തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം പറഞ്ഞു.

മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ വരരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനയെയും കാനം പിന്താങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുവതികള്‍ വരുന്നത് ഒഴിവാക്കണമെന്നായിരുന്നു പത്മകുമാറിന്റെ അഭ്യര്‍ത്ഥന. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും.

ഭക്തി പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളില്ലാത്തതിനാല്‍ വരുന്ന യുവതികള്‍ ഭക്തകളാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമില്ല. നിലവില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top