×

അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ല സ്ത്രീകള്‍ക്കാണ്; സുപ്രിംകോടതി വിധി തെറ്റെന്നും- അഡ്വ ഗോവിന്ദ് കെ ഭരതന്‍

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി തെറ്റാണെന്ന് അഡ്വ ഗോവിന്ദ് കെ ഭരതന്‍. ദേവപ്രശ്‌നം വച്ച്‌ ദേവന്റെ ഹിതമറിയാതെയാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ശബ്ദമായാണ് ദേവപ്രശ്‌നത്തെ കാണുന്നത്. ഇത്തരം വിഷയങ്ങളില്‍ ദേവപ്രശ്‌നം വയ്‌ക്കേണ്ടതാണെന്ന് മുമ്ബ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ലെന്നും സ്ത്രീകള്‍ക്കാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല, നിയന്ത്രണമേയുളളു. നീതിയുക്തമായ നിയന്ത്രണം ഏതു സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഭരണഘടന വിധിച്ചിട്ടുണ്ടെന്ന് എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അനുഷ്ഠാന ക്രമീകരണം സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്നും ലിംഗവിവേചനമില്ലെന്നും അതുകൊണ്ട് വിധി തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top