ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചത്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് നിര്‍ദേശിക്കുന്നുണ്ട്.
ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നാണ് പ്രധാന ശുപാര്‍ശ. ടാക്സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണു ശുപാര്‍ശ.
ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്