അതിരപ്പള്ളിയില്‍ ഡാം വേണമെന്ന് മന്ത്രി എം എം മണി

ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാന്‍ അതിരപ്പള്ളിയില്‍ ഡാം വേണമെന്ന് മന്ത്രി എം എം മണി. മുമ്പത്തെ നിലപാട് തന്നെയാണ് തനിക്ക് അതിരപ്പളളി ഡാമിന്റെ വിഷയത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരുടെയും സഹകരണം തേടും. ഇതിനു വേണ്ടി എല്‍ഡിഫില്‍ സമവായ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റില്‍ വീഴ്ച്ച സംഭവിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുന്നതിനിടെയാണ് പഴയ നിലപാട് ആവര്‍ത്തിച്ച് എം എം മണി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്