×

‘ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല, രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്’; അശ്വതി ജ്വാല

കൊച്ചി; ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്ത് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അതോടൊപ്പം കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നുമാണ് അശ്വതി ജ്വാല പറഞ്ഞത്. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണം. അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചാരിറ്റബിള്‍ സൊസൈറ്റിയായ ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് അശ്വതി ജ്വാല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top