ഹോട്ടലിന് 5,000 രൂപയ്ക്ക് റോഡ് വാടകയ്ക്ക് നല്‍കിയ സംഭവം; വിവാദ കരാര്‍ റദ്ദാക്കി നഗരസഭ
October 11, 2022 12:28 pmPublished by : Chief Editor
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിന് അനധികൃതമായി റോഡ് വാടകയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കി.
ഹോട്ടലുടമ കരാര്‍ ലംഘിച്ചെന്ന പേരിലാണ് നഗരസഭ അനുമതി റദ്ദാക്കിയത്. പൊതുമരാമത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത്, ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനല്‍കാന്‍ തീരുമാനമെടുത്തത്. പ്രതിമാസം 5,000 രൂപ വാടകയ്‌ക്കായിരുന്നു കരാര്‍.
കരാര്‍ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് ഹോട്ടലുകാര്‍ തടഞ്ഞുതുടങ്ങി. ഇത്തരത്തിലൊരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്