ജസ്റ്റിസ് അരുണ്‍ മിശ്ര മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും:
ന്യൂഡല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് ശിപാര്‍ശ. എന്നാല്‍, സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദ്ദേശത്തോട് വിയോജിച്ചു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജഡ്ജിയായിരിക്കെ അരുണ്‍ മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയത് ഏറെ വിവാദമായിരുന്നു. മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍, മുന്‍ ഇന്റലിജന്‍സ് മേധാവി രാജീവ് ജെയിന്‍ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടന്‍ പുറത്തിറങ്ങും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്