കേരളത്തിന് ആർട് ഓഫ് ലിവിംഗിൻറെ ഒമ്പതരക്കോടിയുടെസഹായം – 60 ട്രക്കുകൾ കേരളത്തിലേക്കു
ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു.
കേരളത്തിൻറെ വിവിധജില്ലകളിൽനിന്നും പ്രളയബാധിതമേഖലകളിലേക്ക്
ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ ,ബാംഗളൂർ
ആശ്രമത്തിൽനിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകൾ ദുരിതാശ്വാസത്തിനായിശ്രീശ്രീരവി ശങ്കർജി ഇന്നലെ കേരളത്തിലേക്കു അയച്ചുകഴിഞ്ഞു .
ബാംഗളൂർ , ചെന്നൈ ,ഹൈദരബാദ് ,നാഗപ്പൂർ തുടങ്ങിയ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽനിന്നും വസ്ത്രങ്ങൾ ,മരുന്നുകൾ ,ഭക്ഷണം ,വെള്ളം ,ശുചീകരണ സാമഗ്രികൾ സ്നാനോപകരണങ്ങൾ തുടങ്ങിയവ ബാങ്കളൂർ ആശ്രമത്തിൽ ആരംഭിച്ച ”കെയർ ഫോർ കേരള -ദുരിതാശ്വാസ സംഭരണ കേന്ദ്ര ” ത്തിൽ എത്തിക്കുകയായിരുന്നു .
ആവശ്യസാധനങ്ങലടങ്ങിയ കൂടുതൽ ലോഡുകൾ ഈ ആഴ്ച്ചതന്നെ ബാംഗളൂർ ആശ്രമത്തിൽനിന്നും
വീണ്ടും കേരളത്തിലെത്തുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതരുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു
ബാങ്കളൂർ വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാർ പ്രളയബാധിത മേഖലകളിൽ ഷിഫ്റ്റ് അടി സ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട് .ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ ആവശ്യമായ സ്ഥങ്ങളിലെല്ലാം ട്രോമാറിലീഫ് വർക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേർ സേവനമനുഷ്ട്ടിച്ചുവരുന്നുണ്ട് .
ശ്രീശ്രീ ആയുർവ്വേദയിലെ വിദഗ്‌ധ ഡോക്റ്റർമാരുടെ വലിയനിരതന്നെ സേവനത്തിനായി കേരളത്തിലെത്തും .വെള്ളപ്പൊക്കത്തിൻറെ കെടുതികളെ അതിജീവിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ആത്മവിശ്വാസം മുറുകെപ്പിടിക്കാൻ ശ്രീശ്രീരവിശങ്കർ കേരള ജനതയോട് ആഹ്വാനം ചെയ്യുന്നു .ആർട് ഓഫ് ലിവിംഗ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്നവർക് ക് tiny.cc/floodrelief അല്ലെങ്കിൽ ചന്ദ്രസാബു +91 9447463491 , വിജയകുമാരൻ നായർ +91 9744252288, Email: vvkkeralaapexbody@gmail.co എന്നിവകളിലേതിലെങ്കിലും ബന്ധപ്പെടാവുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാനമീഡിയ മീഡിയകോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിക്കുന്നു .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്