×

അരിക്കൊമ്പന്റെ വേഗം കൂടി ; 38 കിലോമീറ്റര്‍, മംഗളാദേവിയില്‍ എത്തുമോ ? വനം വകുപ്പ് ഉദ്യോഗസ്ഥ വിന്യാസം എണ്ണം കൂട്ടി

ടുക്കി: ചിന്നക്കനാലില്‍ നിന്ന് കാടുമാറ്റി നാലാം ദിവസവും അരിക്കൊമ്ബന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ തുടരുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ അരിക്കൊമ്ബന്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ചതായാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ അരിക്കൊമ്ബന്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ എത്തുമോയെന്ന ആശങ്കയിലാണ് വനം വകുപ്പ്.

ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ആയിരക്കണക്കിന് ജനങ്ങളാണ് പ്രദേശത്ത് എത്തുന്നത്. അതിനാല്‍ അരിക്കൊമ്ബന്‍ ഇങ്ങോട്ടേയ്‌ക്ക് എത്തിയാല്‍ വഴിതിരിച്ചുവിടാനായി മേഖലയില്‍ കൂടുതല്‍ വനപാലകരെ വിന്യസിച്ചിരിക്കുകയാണ് വനംവകുപ്പ്. മേഖലയിലേക്ക് അരിക്കൊമ്ബന്‍ കടന്നുവന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

തുറന്നുവിട്ട സ്ഥലത്തേയ്‌ക്ക് തിരിച്ചുവരാതെ തമിഴ്‌നാട് അതിര്‍ത്തിയിലേയ്‌ക്ക് പോവുകയാണ് അരിക്കൊമ്ബന്‍. 30 കിലോമീറ്ററിലേറെ ദൂരം ഇതിനകം അരിക്കൊമ്ബന്‍ സഞ്ചരിച്ചു എന്നാണ് വനംവകുപ്പിന്റെ കണക്ക്. വിവിധ സംഘങ്ങളായാണ് അരി കൊമ്ബനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. സിഗ്‌നലുകള്‍ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top