×

ഫ്രാന്‍സീസ്‌ ജോര്‍ജ്ജിനെ പോലെ അപു വഞ്ചിക്കില്ലെന്ന്‌ മാണി ഗ്രൂപ്പ്‌; ജോയി എബ്രാഹമും റോഷിയും പങ്കെടുത്ത വേദിയില്‍ അപുവും; 

പാല: തൊടുപുഴക്കാരുടെ വികസന നായകന്റെ പുത്രന്‍ അപു ജോണ്‍ ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌. കഴിഞ്ഞദിവസം മണിയാറന്‍കുടി മദര്‍ തെരേസ ഹോമില്‍ നടന്ന കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണ പരിപാടി നിര്‍വ്വഹിച്ചു കൊണ്ടാണു്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ്‌ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്‌.

മാണി ഗ്രൂപ്പ്‌ നേതാക്കള്‍ ഏറെ ആഹ്ലാദത്തോടെയാണ്‌ അപുവിന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവിനെ സ്വീകരിക്കുന്നത്‌. ഫ്രാന്‍സീസ്‌ ജോര്‍ജ്ജിനെ പ്പോലെ മാണി ഗ്രൂപ്പിനെ വഞ്ചിച്ച രീതി അപു സ്വീകരിച്ചേക്കില്ലെന്നും മാണി ഗ്രൂപ്പിലെ മുന്‍ എംഎല്‍എ ഗ്രാമജ്യോതിയോട്‌ പറഞ്ഞു. മാണി ഗ്രൂപ്പ്‌ നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഫ്രാന്‍സീസ്‌ ജോര്‍ജ്ജിന്‌ നല്‍കിയിരുന്ന ഒരു സ്വീകാര്യത അപുവിന്‌ ലഭിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍  മക്കളും സാധാരണ നിലയില്‍ രാഷ്ട്രീയ രംഗത്തേക്ക്‌്‌ വരുന്നത്‌ സ്വാഭാവികമാണെന്നും പറയുന്നു.

അപുവി്‌ന്‌ തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ നോട്ടമുണ്ടെങ്കില്‍ അത്‌ നടപ്പിലാക്കാന്‍ നിമിഷങ്ങള്‍ മതിയെന്നും മാണി ഗ്രൂപ്പ്‌ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്‌. യൂത്ത്‌ ഫ്രണ്ടിന്റെ സംസ്ഥാന നേതൃനിരയിലേക്ക്‌ ഉടന്‍ അപു നിയമിതനാകുമെന്നും അറിയുന്നു. ഇനി സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗം ഓഗസ്‌റ്റില്‍ മാത്രമാണ്‌ നടക്കുക.

ജോസ്‌ കെ മാണിയും ഗണേശ്‌കുമാറും അനൂപ്‌ ജേക്കബും ഫ്രാന്‍സീസ്‌ ജോര്‍ജ്ജും അങ്ങനെ നിരവധി പേര്‍ കേരള കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിലൂടെ നിയമസഭയിലും ലോക്‌്‌സഭയിലും രാജ്യസഭയിലുമെത്തിയിട്ടുണ്ട്‌. അതിനാല്‍ ഇതൊക്കെ സാധാരണമാണെന്നും ഇനിയെങ്കിലും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പൊതു പ്രവര്‍ത്തനത്തിലും സാമൂഹ്യ രംഗത്തും അപുവിന്‌ പ്രവര്‍ത്തിക്കാന്‍ കഴിയിട്ടെയെന്നും  എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ ജോസഫ്‌ ഗ്രൂപ്പിലെ രണ്ടാം നിര നേതാക്കള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണുള്ളത്‌. പി ജെ ജോസഫ്‌്‌ എന്ത്‌ ആഗ്രഹിക്കുന്നുവോ അത്‌ നടപ്പിലാക്കുകയെന്നതാണ്‌ തങ്ങളുടെ രീതിയെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ പലരും പി ജെ ജോസഫിന്റെ കാലശേഷം തൊടുപുഴയില്‍ മത്സരിക്കുവാനായി ഉടുപ്പ്‌ തയ്‌പ്പിച്ച്‌ വച്ചിരിക്കുകയാണെന്നും അതിനാലുള്ള വിദ്വേഷമാണ്‌ അപുവിനെ പിന്താങ്ങാന്‍ മടിക്കുന്നതെന്നും അപു ഫാന്‍സ്‌ പറയുന്നു.


വിദ്യാര്‍ത്ഥികളുടേയും യൂത്ത്‌്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരുടേയും നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ഇപ്പോള്‍ അപു പല വേദികളിലും പ്രത്യക്ഷപ്പെടു്‌ന്നതെന്ന അഭിപ്രായം ശക്തമാണ്‌. അദ്ദേഹം പിതാവിന്റെ അനുവാദത്തോടെ തൊടുപുഴയുടെയും ഇടുക്കി ജില്ലയുടേയും വികസനത്തിനായി പൊതു പ്രവര്‍ത്തന രംഗത്തേക്ക്‌ കടന്നു വരണമെന്നാണ്‌ ഫെയ്‌സ ബുക്ക്‌ പേജുകളിലെ കമന്റുകളിലൂടെ വ്യക്തമാകുന്നത്‌.


ജീന്‍സും ടീ ഷര്‍ട്ടും ഒഴിവാക്കി വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ്‌ ഒരു പൊതു പരിപാടിയില്‍ മണിയാറന്‍കുടിയില്‍ അപു എത്തിയത്‌. ചടങ്ങിന്‌ തൊട്ട്‌ മുമ്പ്‌ ശുഭ്രവസ്‌ത്രധാരിയായി വന്നിറങ്ങിയ അപു ജോണി നെ കെ.എസ്‌.സി (എം) സംസ്ഥാന പ്രസിഡന്റ്‌ രാഖേഷ്‌ ഇടപ്പുര ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു .തുടര്‍ന്ന്‌ അദ്ദേഹം നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നിര്‍വഹിക്കുകയും ചെയ്‌തു.

കെ.എസ്‌.സി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്‌ത്‌ കൊണ്ട്‌ തുടക്കം കുറിക്കുന്നത്‌ എന്തുകൊണ്ടും സ്‌ളാഹനീയമാണെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ചാര്‍ജ്‌ സെക്രട്ടറി ജോയി അബ്രാഹം അഭിപ്രായപ്പെട്ടു. പഠനോപകരണ വിതരണം റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ധന സഹായ വിതരണം പ്രൊഫസര്‍ എം.ജെ ജേക്കബ്ബും നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിറിയക്‌ ചാഴികാടന്‍, , ജോമറ്റ്‌ ഇളം തുരുത്തിയില്‍, ഉദീഷ്‌ ഫ്രാന്‍സിസ്‌, ജെന്‍സ്‌ നിരപ്പേല്‍, ജിസ്‌ കാനാട്ട്‌, ശ്രീകൃഷ്‌ണന്‍ ഇടപ്പറ, ആഷിഷ്‌ പ്രസാദ്‌, പ്രഭുല്‍ ഫ്രാന്‍സിസ്‌, എബിന്‍ വട്ടപ്പിള്ളില്‍, ടോമി കൊച്ചു കുടിയില്‍, ബിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top