165 ഉള്ള റബ്ബറിന് 5 രൂപ മാത്രമാണ് പിണറായി സര്‍ക്കാര്‍ കൂട്ടിയത് – അപു ജോണ്‍ ജോസഫ്
90 രൂപയുണ്ടായിരുന്ന റബ്ബറിന് മാണി സാര്‍ 150 രൂപയാക്കിപ്പോള്‍
കോട്ടയം : റബ്ബറിന് 90 രൂപവിലയുണ്ടായിരുന്ന സമയത്താണ് മാണി സാര്‍ 60 രൂപയോളം വര്‍ധിപ്പിച്ച് റബ്ബറിന് 150 രൂപ തറവില കേരള ബജറ്റില്‍ പ്രഖ്യാപിച്ചതും അത് നടപ്പിലാക്കിയതുമെന്നാണ്‌കേരള കോണ്‍ഗ്രസ് (ജാസഫ്) സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ് പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണയില്‍ അഭ്യവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗമായ അപു ജോണ്‍ ജോസഫ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായ സര്‍ക്കാര്‍ 165 രൂപയുള്ളപ്പോള്‍ 5 രൂപ മാത്രം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 250 രൂപയെങ്കിലും റബ്ബറിന് തറവില പ്രഖ്യാപിക്കണം. എന്നാല്‍ മാത്രമേ റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണമുണ്ടാവുകയുള്ളൂ.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ജോണി നെല്ലൂര്‍ എക്‌സ് എംഎല്‍എ മുഖ്യപ്രസംഗം നടത്തി. ഗാന്ധിജി സ്റ്റഡി സെന്റര്‍ ഹെഡ് ചെയര്‍മാനും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ അപു ജോണ്‍ ജോസഫ് കര്‍ഷക ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്