വീട്ടമ്മയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡോയോകളും അയച്ചു; 60 കാരന്‍ പിടിയില്‍

ചാലക്കുടി: അങ്കമാലിയില്‍ വീട്ടമ്മയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡോയോകളും അയച്ച സംഭവത്തില്‍ 60 കാരന്‍ അറസ്റ്റില്‍. അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്ബാണ് വീട്ടമയുടെ ഫോണിലേക്ക് പല നമ്ബറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും ശബ്ദസന്ദേശങ്ങളും വന്നത്.
വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാടകയ്ക്ക് താമസിച്ച വീട്ടിലെ വിവാസത്തിലാണ് ആന്റണി സിം കാര്‍ഡ് എടുത്തത്. പ്രതി വീട്ടമ്മയ്ക്ക് ആയച്ച ശബ്ദ സന്ദേശമാണ് അന്വേഷണത്തിന് ഏറേ ഫലമായത്. അങ്കമാലിയില്‍ സോളാര്‍ ഹീറ്ററുകളും അനുബന്ധ സാധനങ്ങളും വിറ്റിരുന്ന പ്രതിയെ പോലീസ് പിടിച്ചത് ശബ്ദ സന്ദേശം അങ്കമാലിയിലെ വിവിദ പ്രദേശങ്ങളില്‍ കേള്‍പ്പിച്ചാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്