“അതേ ഗണേഷിന് പാരയായത് സഹോദരി” പിണറായിയെ കണ്ട് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്ന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍.ബാലകൃഷ്ണ പിള്ളയുടെ കുടുംബത്തില്‍ മക്കള്‍ പോര് രൂക്ഷം. മന്ത്രിസ്ഥാനം ഉറപ്പിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് സിപിഎം നേതൃത്വത്തെ സമീപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാലകൃഷ്ണപിള്ള അത്യാസന്ന നിലയിലായിരിക്കെ സ്വാധീനിച്ച് കൊട്ടാരക്കരയിലും പത്താനപുരത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മോഹന്‍ദാസും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും സന്ദര്‍ശിച്ചു ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചത്. രണ്ടാമത് മന്ത്രിസ്ഥാനം മതിയെന്ന് സിപിഎമ്മിനെ അറിയിച്ച ആന്റണി രാജുവിനെ നിര്‍ബന്ധിച്ച് മന്ത്രിയാക്കുകയായിരുന്നു.
എന്നാല്‍, സ്വത്തുതര്‍ക്കത്തിനപ്പുറം സോളാര്‍ കേസ് പ്രതി സരിത നായരുമായി ഗണേഷിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളുടെ തെളിവുകളും സിപിഎം നേതൃത്വത്തിന് സഹോദരി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്താനാപുരം എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്