‘അമ്മ’ യോഗത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല ? റിമ മറുപടി പറയുന്നു;
ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്ത് വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് രംഗത്തുവന്നിരുന്നു. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങള്‍ക്ക് ജനങ്ങളും പിന്തുണ നല്‍കി. അതിനിടെ ഉയര്‍ന്ന ഒരു പ്രധാന ചോദ്യം എന്തെന്നാല്‍ ഈ ചോദ്യങ്ങള്‍ എല്ലാം സംഘടനായോഗത്തില്‍ പങ്കെടുത്ത് ചോദിക്കാതെ ഫേസ്ബുക്കില്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ്..? എന്തായാലും ഈ ചോദ്യത്തിനുള്ള മറുപടിയുമായി ഡബ്ല്യൂസിസി അംഗം നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി.
റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി റിമാ കല്ലിങ്കല്‍ ചോദ്യത്തിന് മറുപടി നല്‍കുകയും അമ്മയോടുള്ള നിലപാട് വ്യക്തമാക്കുകയും ചെയ്തത്.
റിമയുടെ വാക്കുകള്‍ ഇങ്ങനെ.
എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. ഈ സംഭവം നടന്ന് ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നു. എല്ലാവരും കണ്ടതാണ് അമ്മ മഴവില്‍ എന്ന പരിപാടിയില്‍ എന്ത് രീതിയിലാണ് അവര്‍ പ്രതികരിച്ചതെന്ന്. ഈ ലെവലില്‍ സെന്‍സിറ്റിവിറ്റിയും ഇന്റലിജന്റ്‌സോടുംകൂടി ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കാണുന്ന ആളുകളോട് ലോജിക്കലായി പ്രാക്ടിക്കലായി ഒരു ചര്‍ച്ചയ്ക്കിരിക്കണെന്ന് ആരും ആവശ്യപ്പെടരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു.
പബ്ലിക്കായി എല്ലാവരും കണ്ടു അമ്മ തന്ന മറുപടി. അവര്‍ എങ്ങനെയാണ് നമ്മളെ കാണുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. മീ ടൂ എന്ന ക്യാമ്ബയിന്റെ ഭാഗമാകാന്‍ സാധിക്കുന്ന ഒരു സംഘടന സ്ത്രീ ശാക്തീകരണത്തിനെ ഇത്രയും കളിയാക്കിയ ഏറ്റവും സീനിയറായവര്‍ ഭാഗമായ ഒരു സ്‌കിറ്റാണ് സംഭവിച്ചത്. അതുകൊണ്ട് ഇനിയുമൊരു ചര്‍ച്ച ആവശ്യപ്പെടരുത് ആരും.
ഇപ്പോള്‍ നടന്ന സംഭവത്തില്‍ അതായത് മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, ഏഴാം പ്രതിയായ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരാള്‍ ഇതിന്റെ ഭാഗമായി നില്‍ക്കവെ ഇരയും ഇവിടെയുണ്ടാകവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്ബോള്‍ എല്ലാവരേയും ഇരയേയും ഉള്‍പ്പെടെ ബോധിപ്പിക്കേണ്ടതുണ്ട്. അല്ലാതെ അവിടെ തുടരേണ്ടതില്ല എന്നതാണ് തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്