×

സതേണ്‍ സോണ്‍ കൗണ്‍സില്‍ യോഗത്തിന് അമിത് ഷാ എത്തുന്നുണ്ട്; വള്ളം കളിയിലും പങ്കെടുക്കണമെന്ന് പിണറായി വിജയന്‍ – വിശദീകരിച്ച് സര്‍ക്കാര്‍

സെപ്റ്റംബര്‍ നാലിന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍.

അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതില്‍ അമിത് ഷാ അടക്കം പ്രമുഖര്‍ പങ്കെടുക്കും. യോഗത്തിനെത്തുമ്ബോള്‍ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top