മറു പണി മതിയാക്കാതെ അമിത് ഷായും കൂട്ടരും; അജിത് പവാറിനൊപ്പം ദേവഗൗഡ കൂടി NDA ലേക്ക്
പ്രതിപക്ഷ ക്യാമ്ബില്‍ ആശങ്കയുണ്ടാക്കി പ്രധാന കക്ഷികളിലൊന്നായ ജെ ഡി എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ തീരുമാനിച്ചു. മാത്രമല്ല നാളെ ആരംഭിക്കാനിരിക്കുന്ന എൻ ഡി എ യോഗത്തില്‍ അവര്‍ പങ്കെടുക്കുമെന്നാണ് സൂചന.
‘പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ജെഡിഎസ് പങ്കെടുക്കുമോ എന്ന ചോദ്യമേ ഉയരുന്നില്ല. എന്നാല്‍ എൻ ഡി എ യോഗത്തില്‍ പങ്കെടുക്കുന്നതിന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്‌ദയില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം കിട്ടിയാല്‍ നിലപാടറിയിക്കും.’ പാര്‍ട്ടി അദ്ധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ജെ ഡി എസിനെ ക്ഷണിച്ചിട്ടുള്ളതായാണ് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി എൻ. രവികുമാര്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ജെ ഡി എസ്-ബിജെപി സഖ്യം ഉണ്ടാക്കാൻ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ താല്‍പര്യപ്പെടുന്നതായും ഇതിനായി ചര്‍ച്ച ആരംഭിച്ചതായുമാണ് വിവരം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ 28ല്‍ 25 സീറ്റുകളും ബിജെപി നേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ജെ ഡി എസ് ഇത്തവണ ബിജെപിയോടടുക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്