അനൂപ് ആന്റണി അമ്പലപ്പുഴയില്‍ എത്തിയത് ഇങ്ങനെ – വിജയം ഉറപ്പിക്കാന്‍ എന്‍ഡിഎയും
കേരളത്തില്‍ മത്സരിക്കുന്ന ഒരേ ഒരു ദേശീയ നേതാവാണ് അനൂപ് ആന്റണി. ഇലട്രോണിക്‌സ് എഞ്ചിനീയറിഗില്‍ ബിരുധധാരിയായ അനൂപ് ആന്റണി എ ബി വി പിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. തുടര്‍ന്ന് ജെ എന്‍ യുവിലെ എ ബി വിപ്പിക്ക് കരുത്തായതും ഈ ചെറുപ്പക്കാരനായിരുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റേയും പി പരമേശ്വരന്റേയും ആശീര്‍വാദത്തോടെ അനൂപ് ആന്റണി പിന്നീട് എത്തപെട്ടത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നയരൂപീകരണ ഗ്രൂപ്പില്‍ അംഗമായിട്ടായിരുന്നു.
1990 ല്‍ നരേന്ദ്രമോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യു എസ് അഭ്യന്തര വകുപ്പു നടത്തിയ പരിശീലന പരിപാടിയില്‍ ബി ജെ പിയെ പ്രതിനിധീകരിച്ചതും അനൂപ് ആന്റണി ആയിരുന്നു. ഗള്‍ഫ് മലയാളികളുടെ പ്രശനങ്ങള്‍ പരിഹരിക്കുന്ന നിരീക്ഷണ സമതിയിലെ സ്ഥിരാഗവുമാണ് ഈ സ്ഥാനാര്‍ഥി.
മാധ്യമപ്രവര്‍ത്തനരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുളള അനൂപ് ആന്റണിയുടെ എസന്‍ഷ്യല്‍ വിവേകാനാന്ദ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് ആയിരുന്നു. ഡബിളിഗ് ഡ്രീംസ് എന്ന അനൂപിന്റെ പുസ്തകം ബെസ്റ്റ് സെല്ലറായാണ് അറിയപെടുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാണ്‍ക്രോണിക്കള്‍ തുടങ്ങിയ നിരവധി പത്രങ്ങളുടെ കോളമിസ്റ്റുകൂടിയാണ് അനൂപ് ആന്റണി. കേന്ദ്ര ഫിഷറീസ് മന്താലയ രൂപീകരണം, പ്രവാസി ക്ഷേമ പദ്ധതികള്‍, മുദ്രാ ലോണ്‍ തുടങ്ങിയ നിരവധി കേന്ദ്ര പദ്ധത്ികളുടെ സൂത്രധാരന്‍ മാരിലൊരാളായി അനൂപ് ആന്റണി മാറി.
നിതിൻ ഗഡ്ഗരിയുടെ പ്രസ്സ് സെക്രട്ടറി പദവിയില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു. നരേന്ദ്രമോദിയുടെ വികസനത്തിനായുള്ള കമ്മറ്റിയിലെ സ്ഥിരം സമതി അംഗവുമാണ് അനൂപ് ആന്റണി. ഇതേതുടര്‍ന്ന് സാധാരണകാരിലേക്ക് കേന്ദ്ര പദ്ധതികള്‍ എത്തിക്കുന്ന ജനസേവനം ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ആയി.
മുദ്രാലോണ്‍, ആയുഷമാന്‍ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയവയിലൂടെ കേരളം ഉള്‍പടെയുള്ള ഇടങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കാനും അനൂപിനായി. ഇതോടെ അനൂപ് ബി ജെ പിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദത്തിലെത്തി.
തുടര്‍ന്ന് കര്‍ണ്ണാടക, യു പി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പു ചുമതലകള്‍ വഹിച്ചു. ഇവിടങ്ങളില്‍ എല്ലാം ബി ജെ പി മിന്നും ജയം കാഴ്ച്ചവെച്ചപ്പോള്‍ അനൂപ് ആന്റണി ദേശീയ രാഷ്ട്രീയത്തിലും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വ്യക്തിത്വങ്ങളിലും ശ്രദ്ധേയനായി.
അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ അനൂപ് ആന്റണി മത്സരിക്കുന്നത് നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും പ്രതിരൂപം എന്ന നിലയിലാണ്. കേന്ദ്ര നേതൃത്വം ഒന്നടങ്കം അനൂപ് ആന്റണിയുടെ വിജയത്തിനായി മമ്ഡലത്തിലെത്തുന്നു. പ്രവര്‍ത്തകരും ആവേശത്തിലാണ്.
ഇത്തവണ വിജയം അകലെയല്ല എന്ന് അവര്‍ കരുതുന്നു. അമ്പലപ്പുഴയിലെ ബി ജെ പിയുടെ ഈ മുന്നേറ്റത്തില്‍ എതിരാളികളും ഭയന്നു തുടങ്ങിരിക്കുന്നു.
തീരദേശ മേഘലയില്‍ നിന്ന് വലിയ പിന്തുണയാണ് അനൂപ് ആന്റണിക്ക് ലഭിക്കുന്നത്. ഫിഷറീസ് മന്ത്രാലയത്തിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ഈ നേതാവിന് തീരദേശം കൈവെള്ള പോലെ സുപരിചിതം. അത് പ്രചാരണത്തിലും പ്രതിഫലിക്കുന്നുണ്ട്. നാളിതുവരെ വികസനം എത്തിനോക്കാത്ത മേഖലകളില്‍ വികസനം എത്തിക്കും എന്ന് അനൂപ് ആന്റണി പറയുമ്പോള്‍ അത് വെറും ഒരു വാഗ്ദാനമല്ലായെന്ന് ജനങ്ങളും മനുസ്സിലാക്കുന്നു. കാരണം അനൂപ് ആന്റണിക്കായി പ്രചാരണത്തിന് എത്തുന്ന എല്ലാ ദേശീയ നേതാക്കളും ഒരുപോലെ പറയുന്നു അനനൂപ് ജയിച്ചാല്‍ എം എല്‍ എ മാത്രമല്ല ഒരു എം പിയെകൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന്.അരുകുപറ്റിയ തീരത്തിനും ജീവിതങ്ങള്‍ക്കും അന്വലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ഥി അനൂപ് ആന്റണി പ്രത്യാശയുടെ കിരണമാവുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്