ശബരിമല ; പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ , നാലംഗ സമിതിയെ അമിത്ഷാ നിയോഗിച്ചു
ഡല്‍ഹി: ശബരിമല വിഷയം ആളിക്കത്തിച്ച് കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി നേതൃത്വം. സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി വിധിക്ക് എതിരായിരുന്നു. ശബരിമല പ്രതിഷേധം ശക്തമാക്കണം എന്ന നിലപാടുമായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പടെയുള്ളവര്‍ കേരളത്തിലേക്ക് ഓടിയെത്തി. ഇപ്പോള്‍ ശബരിമല സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാന്‍ എംപിമാരുടെ നാലംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ബിജെപി.
ശബരിമലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങളെക്കുറിച്ചും പഠിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും അന്വേഷിക്കും. പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ എന്നീ എംപിമാരാണ് സമിതി അംഗങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇവരെ നിയോഗിച്ചത്. സമിതി വിഷയം പഠിച്ച ശേഷം 15 ദിവസത്തിനുള്ളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്