അമ്പലപ്പുഴ പാല്‍പ്പയസം-ഇനി ഗോപാല കഷായം- അതിരൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍
തിരുവനന്തപുരം: അമ്ബലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ ഒടുവിലത്തെ നീക്കം മാര്‍ക്സിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലന്റെ സ്മരണയ്ക്കായാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍.
അമ്ബലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം എം ഹസന്റെ പ്രതികരണം.
ഈ പേരുമാറ്റത്തെ മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരന്‍ തമ്ബിയും അമ്ബലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരന്‍ ഡോ അമ്ബലപ്പുഴ ഗോപകുമാറും എതിര്‍ത്തിട്ടുണ്ട്. ഗോപാല കഷായം എന്ന പേരിട്ട് എകെജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടിയിറങ്ങും മുമ്ബ് ചെയ്യണം. എരുമേലിയിലോ പമ്ബയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ ‘നവോത്ഥാനം’ നടപ്പാക്കിയ വിപ്ലവകാരി’ എന്നെഴുതി വയ്ക്കണം. അപ്പോള്‍ പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എകെജിക്കും പിണറായിക്കും സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നും എം എം ഹസന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്