×

അമൃതാനന്ദമയി ചെയ്യുന്നത് മഹത്തരം = എം എം മണി ; മലയോര മേഖലയ്ക്ക് നല്‍കുന്ന സഹായം മാതൃക = മന്ത്രി റോഷി

 

കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ കാര്യമാണ് മാതാ അമൃതാനന്ദമയി ദേവി ചെയ്യുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം.എം മണി എം.എൽഎ പറഞ്ഞു. സമൂഹനൻമയ്ക്കായി ചെയ്യുന്ന ഇത്തരം സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം എൻ.ആർ അജയൻ, എൻഎസ്എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ.മണിക്കുട്ടൻ, എസ്എൻഡിപി ഇടുക്കി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജൻ, അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, ജില്ലാ കോ-ഓർഡിനേറ്റർ ഉഷാ ബാലൻ എന്നിവർ പ്രസംഗിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ നാലായിരത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗത്തിനും ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും ചടങ്ങിൽ വിതരണം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top