എനിക്കുള്ളത് ഓവറിയാണ്, അല്ലാതെ ബോള്‍സ് അല്ല: ഫൈറ്റ് ചെയ്യാന്‍ പറയുന്നത് അമല പോള്‍
അമലയുടെ വാക്കുകള്‍:
ഒരല്‍പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു ‘റണ്‍ ബേബി റണ്‍’. ഞാന്‍ വളരെ ആക്റ്റിവ് ആയ സ്‌പോര്‍ട്‌സിനോട് കമ്പമുള്ള വ്യക്തിയാണെന്ന് ആളുകള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഈ ചിത്രത്തിന് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു.
ആക്ഷന്‍ ചെയ്തപ്പോള്‍ ഒരു കാര്യം ഞാന്‍ മനസിലാക്കിയത് എന്തെന്നാല്‍ നമ്മള്‍ അത് ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുന്നു എന്നതാണ്.
പക്ഷെ എന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്