×

ടൂറിസം വകുപ്പില്‍ നിന്നും 77ക്ഷത്രത്തിനും 43 പള്ളിക്കും 19 മുസ്ലീം പള്ളിക്കും പണം നല്‍കി – കണ്ണന്താനം.

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിരിക്കെ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. അത്തരമൊരു അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അറിയാം. സത്യത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയില്‍ നിയമപരമായി ലഭിക്കേണ്ട സഹായങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ളൂവെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാന്‍ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നൊരു അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാതോരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അറിയിച്ചുകൊള്ളട്ടെ, സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അറിയാം, സത്യത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ല.

ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയില്‍ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ളൂ. മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളാണ്. നിരവധി കാര്യങ്ങള്‍ കേന്ദ്ര മന്ത്രിയായിരിക്കെ രാജ്യത്തിന്റെ പലഭാഗത്തും ചെയ്തിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തില്‍ ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 70 കോടി രൂപ , മലബാര്‍ ക്രൂയിസ് സര്‍ക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

സ്പിരിച്വല്‍ സര്‍ക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉള്‍പ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി അറിയിക്കുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളില്‍ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top