തുണിയില്‍ കീടനാശിനി കിഴികെട്ടിയിട്ട് മീന്‍ പിടിക്കുന്നത് വ്യാപകമാകുന്നു.
ആലപ്പുഴ: വേമ്ബനാട്ട് കായലില്‍ നീട്ടുവലിയിട്ട ശേഷം തുണിയില്‍ കീടനാശിനി കിഴികെട്ടിയിട്ട് മീന്‍ പിടിക്കുന്നത് വ്യാപകമാകുന്നു.
ഇത്തരത്തില്‍ വിഷം കലക്കി മത്സ്യബന്ധനം നടത്തിയ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിലോക്കണക്കിന് മത്സ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വിഷപ്രയോഗത്തിലൂടെ പിടികൂടുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല. കൂടാതെ അടക്കംകൊല്ലി വല, മത്സ്യക്കെണി, ചെറുകണ്ണിക്കൂട് തുടങ്ങി നിരോധിച്ച വിവിധ മാര്‍ഗങ്ങള്‍ പ്രയോഗിച്ചും കായല്‍ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നുണ്ട്.
കേരളത്തില്‍ നിരോധിച്ച ഫ്യൂരിഡാന്‍ പോലുള്ള വിഷക്കൂട്ടുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നാണ് പ്രയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം വേമ്ബനാട്ട് കായല്‍ നിലനില്‍പ്പിനായി പൊരുതുന്നതിനിടയാണ് മറ്റൊരു വശത്ത് വിഷം കലക്കി അനധികൃത മീന്‍ പിടിത്തം പുരോഗമിക്കുന്നത്.
മയക്കി കുടുക്കും
തുരിശ്, ഫ്യൂരിഡാന്‍ തുടങ്ങിയ കീടനാശിനികള്‍ കൂട്ടിച്ചേര്‍ത്ത് തുണികൊണ്ട് കിഴികെട്ടി വലയുടെ അടിഭാഗത്ത് കെട്ടിവെയ്ക്കും. വെള്ളത്തിനടിയിലെ മീനുകള്‍ മയങ്ങി കൂട്ടത്തോടെ വലയില്‍ കുടുങ്ങും. ചെറുമീനുകള്‍ ചത്തുപോകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്