×

86 കോടി കടമുണ്ട്‌; 26 കോടിയുടെ ഓഫര്‍ വേണ്ടെന്ന്‌ വച്ചു

സിറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് പ്രശ്‌നം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദ ഭൂമിയിടപാടിനെ തുടര്‍ന്ന് അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താന്‍ സിനഡ് വാഗ്ദാനം ചെയ്ത 26 കോടി രൂപ വൈദിക സമിതി നിഷേധിച്ചു. ഇതിനു പുറമെ അതിരൂപതയുടെ അനുദിന ചെലവിനു വേണ്ടി ഒരു രൂപത നല്‍കിയ അഞ്ചു കോടി രൂപയുടെ ചെക്കും വൈദിക സമിതി വേണ്ടെന്ന് വച്ചു. തങ്ങള്‍ക്ക് ആത്മാഭിമാനമാണ് വലുത്. സമ്പന്നമായ രൂപതയായിരുന്ന തങ്ങളെ കടത്തിലേക്ക് തള്ളിയിട്ട ശേഷം നഷ്ടം പരിഹരിക്കാമെന്ന നിലപാട് തങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് വൈദിക സമിതി പറയുന്നു.

അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ കൈവശം ഒരു രൂപത അഞ്ചു കോടി രൂപയും നല്‍കിയിരുന്നു. ചെക്ക് തിരിച്ച് നല്‍കുകയും സിനഡിന്റെ ഓഫര്‍ തങ്ങള്‍ നിരസിക്കുകയും ചെയ്തതായി മുതിര്‍ന്ന വൈദികന്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top