ഗവര്‍ണറെ നീക്കണമെന്ന നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് തടസ്സമൊന്നുമില്ലെങ്കിലും അത് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. – എ.കെ. ബാലന്‍
രുവനന്തപുരം : ഗവര്‍ണറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍. പ്രമേയം കൊണ്ടുവന്ന സര്‍ക്കാരിനെതിരെ ചെക്ക് വെയ്ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി എ.കെ. ബാലന്‍.
ഗവര്‍ണറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ഈ നിയമസഭ സമ്മേളന കാലത്ത് അവതരിപ്പിക്കാന്‍ സാധിക്കില്ല. നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് തടസ്സമൊന്നുമില്ലെങ്കിലും അത് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. ഈ സമ്മേളന കാലത്തെ നിയമസഭയുടെ നടപടികള്‍ നേരത്തെ നിശ്ചയിച്ചതാണ്. സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഒരും വിഷയമോ നോട്ടീസോ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ല. കാര്യോപദേശക സമിതിയും സര്‍ക്കാരിന്റെ തീരുമാനത്തിന് അപ്പുറം പോകില്ലെന്നും മന്ത്രി അറിയിച്ചു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ബന്ധം അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൊതുവികാരം പ്രതിപക്ഷത്തിന് എതിരാകുമോയെന്ന് ഭയന്നാണ് ഈ കാട്ടിക്കൂട്ടുന്നതെല്ലാം. സംസ്ഥാന സര്‍ക്കാരിന് ചെക്ക് വെയ്ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.
മുന്നു നേരം ഗവര്‍ണറുടെ അടുത്ത് പോയിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിനെതിരെ തന്നെ സംസാരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ഭരണഘടന ബാധ്യത എന്താണോ അത് നിര്‍വ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ഇതിനു മുമ്ബും എ.കെ. ബാലന്‍ രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും പ്രതിപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്നതിനുവേണ്ടിയാണ് പ്രതിപക്ഷം ഇത്തരത്തില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്