×

അജി ബി റാന്നിയുടെ വനിതാ മതില്‍ പ്രചരണ വീഡിയോ ഏറ്റെടുത്ത് കമ്മ്യണിസ്റ്റ് പരിവാര്‍; ട്രോളിറക്കി സംഘപരിവാറുകാര്‍

ദേശീയ ജനജാഗ്രത പരിക്ഷത്ത് വനിതാ മതിലിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയായില്‍ ഏറ്റെടുത്ത് കമ്മ്യൂണിസ്റ്റ് പരിവാറുകാരും ട്രോളിറക്കി കളിയാക്കി സംഘപരിവാറുകാരും.

 

https://www.youtube.com/watch?time_continue=1&v=67Es_jHQcFw

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ മഹാരഥന്‍മാരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും.
എന്‍എസ്എസ് ന്റെ പിന്തുണ വനിതാ മതിലിനില്ലെങ്കിലും ആചാര്യന്‍ മന്നത്ത് പദ്മനാഭനെയും, വര്‍ഗ്ഗീയ കക്ഷികള്‍ക്കൊപ്പം മതില്‍ കെട്ടാനില്ലെന്ന് പറഞ്ഞ വി.എസ്സിനേയും, എല്‍.ഡി.എഫില്‍ ഘടക കക്ഷികളെ ചേര്‍ത്തപ്പോള്‍ പിന്തള്ളിയ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയെയും പരിക്ഷത്ത് വീഡിയോയില്‍ ഉള്‍പ്പെടുത്തി.

ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ഡോ: ബി.ആര്‍. അംബേദ്കര്‍, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍, വക്കം മുഹമ്മദ് അലി, പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്‍, അക്കാമ്മ ചെറിയാന്‍, ചാവറ അച്ഛന്‍, അബ്ദുള്‍ റഹ്മാന്‍, പാമ്പാടി ജോണ്‍ ജോസഫ്, എകെജി, ഇഎംഎസ്, ആര്‍. ശങ്കര്‍ എന്നിവരുടെ ഗണത്തിലേക്കാണ് പിണറായിയേയും, വെള്ളാപ്പള്ളിയേയും, പുന്നലയേയും മറ്റും ദേശീയ ജനജാഗ്രത പരിക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

നവോത്ഥാന നായകരെ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മനോഹരമായ വീഡിയോ പുറത്തിറക്കുവാന്‍ നേതൃത്വം നല്‍കിയ ദേശീയ ജനജാഗ്രത പരിക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഒരു വിഭാഗം വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

സര്‍ക്കാരോ മറ്റേതെങ്കിലും സംഘടനയോ ഇത്തരത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു പ്രചരണം നടത്തിയിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top