×

പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്‌എഫ്, സംഘര്‍ഷം

കൊച്ചി : എഐഎസ്‌എഫ് കളമശ്ശേരിയില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളമശ്ശേരി എച്ച്‌ എംടി കവലയിലായിരുന്നു എഐഎസ്‌എഫ് പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. എന്നാല്‍ ചലഞ്ച് സംഘടിപ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകുമെന്നും, അതിനാല്‍ പ്രതിഷേധമോ പ്രകടനമോ നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ച് മോദി ചലഞ്ച് തന്നെ സംഘടിപ്പിക്കുമെന്ന നിലപാടില്‍ എഐഎസ്‌എഫ് നേതാക്കള്‍ ഉറച്ചുനിന്നു.

ചലഞ്ചിന് മുന്നോടിയായി എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ യോഗം കൂടി. ഇതിനിടയിലേക്ക് മോദിയുടെ ബൊമ്മ കൊണ്ടുവന്നത് പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്‌എഫ് പ്രവര്‍ത്തകരും പൊലീസുമായി മോദിയുടെ ബൊമ്മയ്ക്കു വേണ്ടി പിടിവലിയായി. അതേസമയം പഞ്ച് മോദി ചലഞ്ച് നടത്തുകയാണെന്ന് വിചാരിച്ച്‌ ബിജെപി പ്രവര്‍ത്തകരും യോഗത്തിന് അടുത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു.

ഇതോടെ സംഘര്‍ഷം കനത്തു. പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗത്തെയും ഓടിച്ചത്. ആറ് എഐഎസ്‌എഫ്, എഐവൈഎഫ് പ്രവര്‍ത്തകരെയും, ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐയുടെ നേതൃത്വത്തിലും ബിജെപിയുടെ നേതൃത്വത്തിലും കളമശ്ശേരിയില്‍ പ്രകടനം നടത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top