×

ഗൈനക്കോളജിസ്‌റ്റിനെതിരെ ഗര്‍ഭിണിയായ യുവതി ; ഞാന്‍ ജയിലില്‍ പോകാനും തയ്യാറെന്ന്‌

ര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പും വിഡിയോയുമായി ഗര്‍ഭിണി രംഗത്ത്. ഗര്‍ഭിണിയായ തനിക്ക് സ്‌കാനിങ്ങും ചികിത്സയും മനപൂര്‍വം നിഷേധിച്ചതാണെന്നും പൊതുമധ്യത്തില്‍ വച്ച്‌ അപമാനിച്ചെന്നും എലിസബത്ത് എന്ന സ്ത്രീ പറയുന്നു. ഇത് തനിക്കും തന്റെ കുട്ടിക്കും മാനസികമായ ആഘാതമുണ്ടാക്കിയെന്നും യുവതി പറയുന്നു.

മാനന്തവാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ അബ്ദുള്‍ റഷീദിനെതിരെയാണ് ആത്മഹത്യാ ഭീഷണിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. തനിക്കു നീതി വേണമെന്നും അല്ലങ്കില്‍ ആത്മഹത്യയാണ് മുന്‍പിലുള്ള മാര്‍ഗമെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ മരണകുറിപ്പ്

എലിസബത്ത് വട്ടക്കുന്നേല്‍ എന്ന ഗര്‍ഭിണിയായ എനിക്ക് സൗജന്യ സ്‌കാനിങ്ങ് (ചികിത്സ) സര്‍ക്കാര്‍ ആശുപത്രിയില്‍ ചെയ്യാതിരിക്കാന്‍ കാരണക്കാരനാവുകയും ഗൈനക്കോളജി ഓപ്പിയില്‍ നിന്ന് വളരെ മോശമായി പെരുമാറുകയും മാനസികമായി തളര്‍ത്തുകയും ചെയ്ത ഡോ. അബ്ദുള്‍ റഷീദിനെതിരെയുള്ള എന്റെ പ്രതിഷേധം എനിക്ക് നീതി വേണം, ഒന്നുകില്‍ നീതി അല്ലെങ്കില്‍ മരണം , സോഷ്യല്‍ മീഡിയയില്‍ വരാതെ ഒതുങ്ങി കൂടി ഞാന്‍ കഴിഞ്ഞതാ..ഇതിനും എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. അതുപോലത്തെ ഒരു മാനസികാവസ്തയിലാണ് ഞാന്‍.

ഓപ്പിയില്‍ ചെന്ന് വളരെ സൗമ്യമായി ഞാന്‍ പറഞ്ഞു സാറെ സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌കാനിങ്ങ് ഫ്രീയല്ലേ ഞാന്‍ ആദ്യം ചെക്കപ്പിന് വന്നപ്പോള്‍ എനിക്ക് റോസ്‌പേപ്പര്‍ സാര്‍ തന്നില്ല(റോസ് പേപ്പറില്‍ ഡോക്ടര്‍ എഴുതിതന്നാലെ ആശുപത്രിയില്‍ സൗജന്യമായി ചെയ്യു) പുറത്തു നിന്ന് ചെയ്യണമെങ്കില്‍ 550600 രൂപയാകും. വളരെ ദേഷ്യത്തില്‍ ഷൗട്ട് ചെയ്ത് കൊണ്ട് നിന്നെ ഇവിടെ ചികിത്സ ചെയില്ലെന്നും ആര്‍ക്കൊക്കെ സൗജന്യമായി ചെയ്യാന്‍ എഴുതികൊടുക്കണമെന്നെനിക്കറിയാം..

അതറിഞ്ഞോണ്ടുതന്നെയാണ് ആദ്യം എഴുതിതരാത്തത്. സൗജന്യമായി മാത്രമേ നീ ചെയ്യുകയുള്ളോ അവിടെ ക്യൂ നില്‍ക്കുന്ന പാവപ്പെട്ട രോഗികളുടെ മുന്നില്‍ വെച്ച്‌ എന്റെ രോഗാവസ്ഥപോലും കേള്‍ക്കാതെ എന്റ്‌റെ ചികിത്സയും സ്‌കാനിങ്ങും നിഷേധിച്ച ഘട്ടം വന്നപ്പോള്‍ ഞാന്‍ ദേഷ്യപെട്ടു കുറച്ചു കൂടെ മയമായി സംസാരിക്കണം കാലുപിടിക്കുന്ന രീതിയില്‍ പറഞ്ഞതല്ലേ സാര്‍ ഞാന്‍ ഇതിനെതിരെ പരാതി കൊടുക്കും ..എന്ന് പറഞ്ഞപ്പോള്‍, ആഹാ നിന്നെക്കണ്ടാല്‍ ഇത്ര സാമര്‍ഥ്യം ഉണ്ടെന്ന് തോന്നില്ലോ നിനക്ക് പുറത്തു പോയി സ്‌കാന്‍ ചെയാന്‍ പറ്റില്ല അല്ലേ, എന്ന് ചോദിച്ചു വീണ്ടും ദേഷ്യപെട്ടു അപ്പോള്‍ ഞാനും ദേഷ്യപെട്ടു ..എനിക്ക് ചികിത്സ നിഷേധിച്ചാല്‍ ഇതിനെതിരെ എന്തൊക്കെ രീതിയില്‍ ആയാലും പ്രതികരിക്കും എന്ന് ഉച്ചത്തില്‍ ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക് റോസ്‌പേപ്പറില്‍ എഴുതി ശര്‍ദിച്ചവശയായി ഓപിയില്‍ എത്തിയ എന്റ്‌റെ മാനസികാവസ്ഥയും അതുപോലായി ഓപ്പിയുടെ കുറച്ചു അകലെയായി കാത്തുന്ന എന്റെ മോന്‍ ഞാന്‍ കരഞ്ഞു കൊണ്ടെറങ്ങിവരുന്നത് കണ്ടു വളരെ വിഷമിച്ചു..പരാതിക്കായി ഞാന്‍ മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ പോയി പോകുന്ന വഴിയില്‍ എനിക്ക് കരച്ചിലും കൂടെ ശര്‍ദിയും ഉണ്ടായിരുന്നു ഇത് കണ്ട എന്റെ മോന്റെ മനസ് തകര്‍ന്നു ..

സ്‌റ്റേഷനില്‍ എല്ലാം സൗചന്യമായി ചെയ്‌തോളാം എന്ന് പറഞ്ഞു ഒത്ത് തീര്‍പ്പാക്കി ക്ഷമ പറഞ്ഞ് ഡോക്ടര്‍ അബ്ദുല്‍ റഷീദ് .ഒത്തുതീര്‍പ്പാക്കി പോയെങ്കിലും എന്റ്‌റെ സ്‌കാനിങ്ങ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെയ്ത് തന്നില്ല ..എന്റെ മനസാക്ഷിയുടെ കോടതിയില്‍ അയാള്‍ക്ക് മാപ്പില്ല.ഇതില്‍ നിന്നുണ്ടായ. എന്റെ മാനസികവും ശാരീരികവുമായ വിഷമം കണ്ടു പേടിച്ച്‌ രാത്രിയില്‍ പിച്ചുപേയും പറയുവാ എന്റെ മോന്‍ അവനേയും കൊണ്ട് പോകുവാ ഇപ്പോള്‍ ആശുപത്രിയില്‍ എനിക്ക് എന്റെ മോന്‍ വലുതാ

ഏതൊരമ്മയ്ക്കും എനിക്ക് വന്ന ഈ വിഷമത്തില്‍ എന്റ്‌റെ മോനെന്തെങ്കിലും മാനന്തവാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദ് ന്റെ മുന്നില്‍ വെച്ച്‌ നീതി കിട്ടാത്ത ഞാന്‍ ആത്മഹത്യ ചെയ്യും എന്നാണ് ആദ്യം വിചാരിച്ചത് ഇല്ല ചെയില്ല ഞാന്‍ അയാളെ കൊന്നിട്ട് ഞാന്‍ അന്തസായി ജയിലില്‍ പോകും നീതി കിട്ടാത്ത ഒരമ്മയും ഗര്‍ഭിണിയുമായ പാവപ്പെട്ട സ്ത്രീ യുടെ പ്രതിഷേധമാണീ വാക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top