×

മദ്യ നിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി: മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ള വലിയ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭ പോലും അറിയാതെ അതീവ രഹസ്യമായി മൂന്നു ബ്രൂവെറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതിന് പിന്നില്‍ വലിയ അഴിമതിണ്ട്.സംസ്ഥാനത്ത് നടക്കുന്നത് സാലറി ചലഞ്ചല്ല,ബ്രൂവെറി ചലഞ്ചാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ബ്രൂവെറിക്ക് ആദ്യം അനുമതി നല്‍കിയത്. മറ്റ് അപേക്ഷകള്‍ തള്ളിയാണ് കണ്ണൂരിന് അനുമതി നല്‍കിയത്. ആ ഉത്തരവില്‍ ആരാണ് ഒപ്പുവച്ചത്? മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നത്. കോടികളുടെ അഴിമതിയാണ് നടന്നത്. മന്ത്രിക്കും പാര്‍ട്ടിക്കും എന്തുകിട്ടിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ബ്രൂവെറിക്ക് കിന്‍ഫ്രയുടെ പത്തേക്കര്‍ ഭൂമി വിട്ടുകൊടുത്തു. ബ്രൂവെറികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തി. ആരുമറിയാതെ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നല്‍കാന്‍ വേണ്ടി അഴിമതി നടത്തി. മറ്റാരും അറിയാതെ ഈ നാലുപേര്‍ മാത്രം ബ്രൂവെറിയും ഡിസ്റ്റിലറിയും അനവദിക്കുന്നത് എങ്ങനെയറിഞ്ഞു? ഏത് മാനദണ്ഡം അനുസരിച്ചാണ് ഇവര്‍ക്ക് മാത്രം അനുമതി നല്‍കിയത്?-ചെന്നിത്തല ചോദിച്ചു.

കണ്ണൂരും തൃശൂരുമുള്ള രണ്ട് ഡിസ്റ്റിലറികള്‍ക്ക് അധിക കപാസിറ്റി കൂട്ടാനുള്ള അനുമതി നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മദ്യകച്ചവടത്തിലൂടെ സിപിഎം കോടികള്‍ കൊയ്യുകയാണെന്നും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top