×

വിമാനദുരന്തത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സും മറ്റ് നഷ്ടപരിഹാരവുമായി കോടികള്‍ ലഭിക്കും; വിമര്‍ശനവുമായി ബി.ജെ.പി

തിരുവനന്തപുരം : പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു തരം സമീപനം സ്വീകരിച്ചെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. ലായത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികളെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവര്‍ണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികള്‍ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടര്‍ വെറുതെ കിടക്കുകയായിരുന്നെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങള്‍

രണ്ട് ദുരന്തങ്ങള്‍, രണ്ട് തരം മരണങ്ങള്‍, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികള്‍ക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി 17 പേര്‍ മരിച്ചു; 49 പേരെ കാണാതായി. എല്ലാവരും ലായത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികള്‍. അവരെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവര്‍ണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികള്‍ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടര്‍ വെറുതെ കിടന്നിരുന്നു; എങ്കിലും…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു മരണം, ഇതെഴുതിക്കൊണ്ടിരിക്കുമ്ബോള്‍ ഇരുപത് കഴിഞ്ഞു. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ഏതാനും മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാവരും ഒരുമിച്ച്‌ സംഭവ സ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എല്ലാവരും, ഒറ്റക്കും ഒരുമിച്ചും ദുഃഖം പ്രകടിപ്പിച്ചു; നന്ന്.

രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു. ലായത്തില്‍ (ലായം എന്നാല്‍ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നല്‍കുന്നു. വിമാനദുരന്തത്തില്‍ മരിച്ചവന് പത്തുലക്ഷവും. ലായത്തില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സും മറ്റ് നഷ്ടപരിഹാരവുമായി കോടികള്‍ ലഭിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top