അടൂരില്‍ വ്യാജ ‘ഡിസ്റ്റിലറി’ ! നിര്‍മ്മിക്കുന്നത് വ്യാജ ജവാന്, പോര്‍ട്ട് റം ഉള്‍പ്പെടെ
അടൂര്‍ : മണക്കാല താഴത്തുമണ്ണില്‍ വീടിനോടു ചേര്‍ന്ന പഴയകെട്ടിടത്തില് മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന വ്യാജവിദേശമദ്യ നിര്‍മിത യൂണിറ്റില്‍ നിന്നും വന്മദ്യശേഖരവും ഇത് നിര്‍മിക്കുന്നതിനുള്ള അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തു.
മുന്‍ എക്സൈസ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവന്ന വ്യാജമദ്യനിര്മാണശാലയിലായിരുന്നു റെയഡ്. വീട്ടുടമ പിടിയിലായി. ജില്ലാ പോലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഷാഡോ പോലീസ് അടൂര്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു റെയ്ഡ്. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്.
ഒരു ലിറ്റര്‍ വീതമുള്ള 165 ബോട്ടില്‍ വ്യാജ ജവാന് റമ്മും, 840 ലിറ്റര്‍ സ്പിരിറ്റും കുപ്പികളില്‍ നിറയ്ക്കാനായി വലിയ കന്നാസില്‍ തയാറാക്കിയ 200 ലിറ്ററോളം മദ്യവും കണ്ടെടുത്തു. സ്പിരിറ്റിനെ ജവാന് മദ്യമാക്കി മാറ്റുന്നതിന് ഉപയോഗിച്ചുവന്ന കെമിക്കല്‍, എസന്‍സ്, കുപ്പികള്‍ സീല്ചെയ്യുന്നതിനുള്ള യന്ത്രങ്ങള്‍, വ്യാജലേബലുകള്‍ എന്നിവും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ താഴത്തുമണ്‍ ചുണ്ടോട്ട് എബി (45) യെ കസ്റ്റഡിയിലെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്