×

ഇനി മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണമെന്ന് ദഷ്‌മത് റാവത്ത്

ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ഇര.

പ്രതിയെ വിട്ടയക്കണമെന്നും അയാള്‍ തെറ്റ് മനസിലാക്കിയെന്നും ഇരയായ ആദിവാസി യുവാവ് ദഷ്‌മത് റാവത്ത് പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ക്രൂരതയുടെ വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്. തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അനധികൃത നിര്‍മ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഇടിച്ചു നിരത്തുകയും ചെയ്തു.

'അയാള്‍ക്ക്  തെറ്റ് മനസിലായി'; ആദിവാസി യുവാവിന്റെ  മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയെ വിട്ടയക്കണമെന്ന്  ഇര

പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാല്‍കഴുകി ക്ഷമ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുവാവിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിംഗ് ചൗഹാൻ കാല്‍ കഴുകിയത്. കൂടാതെ നെറ്റിയില്‍ തിലകം ചാര്‍ത്തി മാല അണിയിച്ചു. ഉപഹാരങ്ങള്‍ നല്‍കി. ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈയും നട്ടു. യുവാവ് നേരിട്ട അനുഭവം തന്നെ വേദനിപ്പിച്ചെന്ന്  മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top