ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ, എങ്ങനെ വിലാസം മാറ്റാം?
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.
ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇപിഎഫ്‌ഒആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
* https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
* MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
* ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
* ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക
* വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
* വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
* പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം തെളിയിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്യുക
* നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാന്‍ ചെയ്ത പകര്‍പ്പായി അപ്ലോഡ് ചെയ്യണം.
* നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
* സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാര്‍ജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക
* തുടര്‍ന്ന് ലഭിക്കുന്ന യുആര്‍ എന്‍ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്