മുല്ലപ്പള്ളിയേയും എം വി ജയരാജനേയും കടന്നപ്പള്ളിയേയും തോല്‍പ്പിച്ചു- -മുന്‍ എം പി അബ്ദുള്ളക്കുട്ടി ബിജെപി പ്രസിഡന്റില്‍ നിന്നും അംഗത്വം വാങ്ങി
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന#്‌റ് ജെ പി നഡ്ഡയില്‍ നിന്നും അംഗത്വം സ്വീകരിച്ചു. വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് 1999 ല്‍ കണ്ണൂരില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലെത്തിയത്. 2004 ലും ഇരുവരും തന്നെ വീണ്ടും ഏറ്റുമുട്ടി അബ്ദുള്ളക്കുട്ടി വിജയിച്ചു.
ഇതോടെ 2009 ല്‍ ഇടതുപക്ഷം ലോക്സഭയില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുമെന്നു വന്നതോടെ അദ്ദേഹം സി പി എം വിട്ട് കോണ്‍ഗ്രസില്‍ അഭയം തേടി. ആ വര്‍ഷം തന്നെ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. രാഷ്ട്രീയ ഗുരു എം വി ജയരാജനെയാണ് പരാജയപ്പെടുത്തിയത്. 2011 ലും വിജയം ആവര്‍ത്തിച്ചു.
2016 ള്‍ കണ്ണൂരിനുപകരം തലശ്ശേരിയിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. തോല്‍വിയായിരുന്നു ഫലം. ഇതോടെ കോണ്‍ഗ്രസുമായി അദ്ദേഹം അകന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്