“ഗുജറാത്തിലെ AAP യുടെ കളി മോദിക്കും ഷാക്കും പിടിച്ചില്ല; ” – ഡല്‍ഹിയില്‍ ആം ആദ്മി എം എല്‍ എമാര്‍ ബി ജെ പിയിലേയ്ക്ക്? ചിലരെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതായി സൂചന. പല എംഎല്‍എമാരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
പതിനൊന്ന് മണിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 67 എംഎല്‍എമാരില്‍ 48പേരാണ് യോഗത്തിന് എത്തിയത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തേ ആരോപിച്ചിരുന്നു.
മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദ്ധാനം നല്‍കിയെന്നായിരുന്നു എഎപി മുതിര്‍ന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍. അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എഎപിയുടെ ആരോപണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇതിനിടെയായിരുന്നു ഇന്ന് കെജ്‌രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എഎപി തീരുമാനിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്