“താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും സംവരണത്തിന് എല്ലാ അര്‍ഹതയും ” എ. രാജക്ക് ആശ്വാസം , ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി: എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട എ. രാജക്ക് ആശ്വാസം. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈകോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു.
വോട്ടവകാശമില്ലാതെ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എ. രാജക്ക് അനുവാദം നല്‍കി. അലവന്‍സിനും ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ടായിരിക്കില്ല.
രാജ ഹിന്ദുവാണെന്ന് എങ്ങിനെ തെളിയിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി, ഹൈകോടതി വിധിക്കെതിരായ രാജയുടെ ഹരജി അന്തിമ വാദത്തിനായി ജൂലൈ 12ലേക്ക് മാറ്റി.
സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം മാര്‍ച്ച് 20ന് ഹൈകോടതി റദ്ദാക്കിയത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. കുമാറാണ് ഹരജി നല്‍കിയത്.
ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹരജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹരജിയിലുണ്ടായിരുന്നു. തുടര്‍ന്ന് രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണെന്നും സുപ്രീംകോടതിയിലെ അപ്പീലില്‍ രാജ പറയുന്നു. തന്‍റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും രാജ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്