ദില്ലിയിലെ വോട്ടര്‍മാര്‍ കെജരിവാളിനൊപ്പം തന്നെ – ബിജെപിക്ക് നേട്ടം – കോണ്‍ഗ്രസ് തകര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ചു. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം എഎപി 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് 50 സീറ്റിന് താഴേയ്ക്ക് പോയ എഎപി പെട്ടെന്നുതന്നെ 50 ന് മുകളില്‍ സീറ്റിലേക്ക് തിരിച്ചെത്തി. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. 13 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്.
ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. അതേസമയം എഎപിയുടെ മുതിര്‍ന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ പിന്നിലാണ്. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗിയാണ് സിസോദിയെ പിന്തള്ളി ലീഡ് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പട്പട്ഗഞ്ചില്‍ നടക്കുന്നത്. ഇത് അടക്കം 11 മണ്ഡലങ്ങളില്‍ ലീഡ് നില ആയിരം വോട്ടിന് താഴെയാണ്.
മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര ലീഡ് ചെയ്യുകയാണ്. രോഹിണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ വിജേന്ദര്‍ ഗുപ്ത പിന്നിലാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരിടത്തും കോണ്‍ഗ്രസിന് ലീഡ് നേടാനായില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്