×

73 വയസുകാരനായ എനിക്ക് സീറ്റ് നിഷേധിച്ച് ഒന്നര ലക്ഷം വോട്ടിന് തോറ്റ 83 കാരനായ ഖാര്‍ഗെയ്ക്ക് പ്രസിഡന്റാകമോ ? = കെ വി തോമസ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്‍സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് .

ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുക വഴി സുധാകരനും സതീശനും തെരഞ്ഞെടുപ്പ് കമ്മറ്റി നിര്‍ദേശം ലംഘിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സതീശനും സുധാകരനും ഔദ്യോഗിക പദവികള്‍ രാജിവച്ചശേഷംവേണം, ഖാര്‍ഗെയ്ക്ക് വേണ്ടി വോട്ടുപിടിക്കാനെന്ന് കെ വി തോമസ് പറഞ്ഞു.. 73 വയസ്സായതിന്റെ പേരില്‍ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നിര്‍ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ലംഘിച്ചതായും കെ വി തോമസ് പറഞ്ഞു. ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ പരസ്യമായി പക്ഷംപിടിക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് ഖാര്‍ഗെയ്ക്ക് വേണ്ടി ഇരുവരും വോട്ട് പിടിച്ചത്.

പ്രായാധിക്യം പറഞ്ഞ് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചവര്‍ ഇപ്പോള്‍ ഖാര്‍ഗെയെ പിന്തുണക്കുന്നു.
73 വയസ്സുകാരനായ തന്നെ എതിര്‍ത്തവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉപകരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു കെ വി തോമസിന്റെ മറുപടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top