×

എല്ലാം 70 ലക്ഷത്തില്‍ നിര്‍ത്തണം – ചെലവ് തുക ഇപ്രകാരം – ഒരാള്‍ക്ക് 50 രൂപ, നോണ്‍വെജിന് 130 രൂപ- ബോര്‍ഡിന് ഒരടിക്ക് 30 രൂപ – 90 ഇനങ്ങളുടെ നിരക്ക് പുറത്ത് വിട്ട് കമ്മീഷന്‍

തോരണങ്ങള്‍ തൂക്കി ചന്തംകൂട്ടിയാല്‍ ഒരടി നീളത്തിന് നാലുരൂപവെച്ച്‌ കണക്കാക്കും. തുണിയിലുള്ള ബോര്‍ഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ചട്ടക്കൂടുള്ളതിന് ഒരടിക്ക് 40 രൂപയും ചെലവ് കണക്കാക്കും. തടികൊണ്ടുള്ള കട്ടൗട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള പതാകകള്‍ക്ക് ഒരടിക്ക് 22 രൂപയുമാണ് നിരക്ക്. ചെറിയ പ്രവേശനകവാടങ്ങള്‍ക്ക് 3000 രൂപയും ഓഡിയോ ഗാനങ്ങള്‍ക്ക് ഒരാള്‍ പാടുന്നതിന് അയ്യായിരവും രണ്ടുപേര്‍ പാടുന്നതിന് 10,000 രൂപയും ചെലവ് കണക്കാക്കും.

നേക്കളെയോ സ്ഥാനാര്‍ത്ഥികളെയോ പരവതാനി വിരിച്ച്‌ ആനയിക്കണമെങ്കില്‍ ചതുരശ്രയടിക്ക് അഞ്ചുരൂപ ചെലവാകും. താത്കാലിക തിരഞ്ഞെടുപ്പുകമ്മിറ്റി ബൂത്തുകള്‍ക്ക് 1000 രൂപയും പെഡസ്റ്റല്‍ ഫാന്‍ (ദിവസം) 200 രൂപ, എ.സി. മുറികള്‍ക്ക് (ദിവസം) 1000 രൂപ, എ.സി. ഇല്ലാത്ത മുറികള്‍ക്ക് 600 രൂപയുമായിരിക്കും ചെലവായി കണക്കാക്കുക.

ഹോര്‍ഡിങ്‌സ് ഒരടിക്ക് 110 രൂപ, ഏഴുപേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 2000 രൂപ, 15 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 4000 രൂപ, വലിയ സ്റ്റേജിന് 7500 രൂപ. വാഹനസ്റ്റേജിന് 5000 രൂപ. മുത്തുക്കുട ഒന്നിന് 150, നെറ്റിപ്പട്ടം 1500 രൂപയുമായിരിക്കും.പ്രചാരണത്തിന് ഉപയോഗിക്കുന്ന ബസിന് ഒരു ദിവസം 6000 രൂപയും കാര്‍, ജീപ്പ് എന്നിവയ്ക്ക് 2000 രൂപയും ടെമ്ബോ, ട്രക്ക് എന്നിവയ്ക്ക് 3000 രൂപയും കണക്കാക്കും. വെബ്‌സൈറ്റ് ഹോസ്റ്റിങ് ചാര്‍ജ് 1000 രൂപയും ഡിസൈന്‍ ചാര്‍ജ് പേജിന് 500 രൂപയുമാണ്. ഉച്ചഭക്ഷണം ഒരാള്‍ക്ക് 50 രൂപ, ബിരിയാണി (വെജ്) 75 രൂപയും നോണ്‍വെജിന് 130 രൂപയുമായിരിക്കും. ഈ ചെലവുകളെല്ലാം ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top