57 കോടിയുടെ വൈദ്യുതി ജൂലൈയില്‍ വിറ്റു
കൊച്ചി : ഇടുക്കി അണക്കെട്ട ്‌തുറക്കുന്നത് ഒഴിവാക്കാന്‍ മൂലമറ്റം പവര്‍ ഹൗസ് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതോടെകഴിഞ്ഞ മാസം ഉല്‍പാദിപ്പിച്ചത് 87 കോടി രൂപയുടെ വൈദ്യുതി. ജൂലൈ മാസം വൈദ്യുതി പുറത്തേക്ക് വിറ്റയിനത്തില്‍ കെഎസ്‌എബിക്ക് ലഭിച്ചത് 57.76 കോടി രൂപയാണ്.
എന്നാല്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ മഴയില്ലാത്ത സമയത്ത് വൈദ്യുതി വാങ്ങിയത് 9.90 രൂപ പ്രകാരമായിരുന്നു. ഇടുക്കി അണക്കെട്ട് സംഭരണശേഷിയോട് അടുത്തതോടെയാണ് മൂലമറ്റത്ത് ഉള്‍പ്പാദനം ഉയര്‍ത്തിയത്. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്ന് പുനരുദ്ധാരണത്തിലാണ്. ബാക്കി അഞ്ചും വിശ്രമമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഓരോ ജനറേറ്ററിന്റെയും ഉല്‍പ്പാദന ശേഷം 31 ലക്ഷം യൂണിറ്റാണ്. അഞ്ചെണ്ണത്തിന്റെയും ആകെ ഉല്‍പ്പാദനം 150 ലക്ഷം യൂണിറ്റാണ്.
ഹരിയാനയില്‍ നിന്നും കടം വാങ്ങിയ വകയില്‍ 12 ലക്ഷം യൂണിറ്റ് വീതം പ്രതിദിനം നല്‍കുന്നുമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്