×

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ നല്‍കും, 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം’; പുത്തൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാല്‍ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമന്റെ ആറാമത്തെ ബഡ്ജറ്റാണിത്. മോദി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. വരുന്ന അഞ്ച് വർഷത്തില്‍ നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ നിർമല സീതാരാമൻ ഇടക്കാല ബഡ്ജറ്റില്‍ അവതരിപ്പിച്ചു.

  • കൊവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി തുടർന്നു.മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ കൂടി നല്‍കും.
  • പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
  • ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും.
  • നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് സർക്കാ‌ർ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച്‌ പ്രസക്തമായ ശുപാർശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
  • ജൂലായിലെ സമ്ബൂർണ ബഡ്‌ജറ്റില്‍ സർക്കാർ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് അവതരിപ്പിക്കും.
  • മൂന്ന് പ്രധാന റെയില്‍വേ സാമ്ബത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.
  • ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.
  • സെർവിക്കല്‍ ക്യാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം നല്‍കും. അടുത്ത അഞ്ച് വർഷം 9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
  • റെയില്‍വേ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും. 40,000 ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലാക്കും.

2 കോടി കുടുംബങ്ങൾക്ക് വീട്; തൊഴിലുറപ്പിന് പലിശ രഹിത വായ്പ; ‘വരുംകാല’ ബജറ്റിന്റെ ലക്ഷ്യമെന്ത്

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top