പ്രളയക്കെടുതി: 4796 കോടി രൂപ അഭ്യര്‍ത്ഥിച്ച് – കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നല്‍കി. 4796.35 കോടി രൂപയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള സഹായമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ച 339 പേരുടെ കുടുംബങ്ങള്‍ക്കായി 13.56 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ നല്‍കും.
നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന സഹായം:
രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി.
ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 74.34 കോടി.
കുടിവെള്ളം വിതരണം െചയ്തതിന് 3.70 കോടി.
കൃഷിയിടങ്ങളില്‍നിന്ന് മണ്ണ് മാറ്റുന്നതിന് 131 കോടി.
കാര്‍ഷിക വിളകള്‍ 33 ശതമാനത്തിലധികം നഷ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി 73.57 കോടി.
മൃഗ സംരക്ഷണമേഖലയില്‍ 44.09 കോടി.
മത്സ്യബന്ധനമേഖലയില്‍ 1.43 കോടി.
പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 105 കോടി.
ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടി.
ചെറിയ രീതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് 1732 കോടി.
പ്രധാന റോഡുകള്‍ക്ക് 95 കോടി.
വൈദ്യുതി മേഖലയ്ക്ക് 85 കോടി.
ജലസേചനത്തിന് 536 കോടി.
കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ 317 കോടി.
പഞ്ചായത്ത് റോഡിന് 73 കോടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്