41 നാളത്തെ വ്രതാനുഷ്ഠാനത്തിന് ഇന്ന് സമാപനം; ഭക്തി സാന്ദ്രമായി ശബരിമല
ആറന്‍മുളയില്‍ നിന്നും പമ്ബയിലെത്തിയ തങ്ക അങ്കിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. പമ്ബയില്‍ നിന്നും യാത്ര തിരിച്ച് നീലിമല’ ശബരിപീഠം വഴി ഘോഷയാത്ര ശരംകുത്തിയിലെത്തി . ഇവിടെ നിന്നും തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്ബടിയോടെ ഘോഷയാത്രയെ കൊടിമരച്ചുവട്ടിലേക്ക്. ആനയിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എ പത്മകുമാറിന്റെ നേത്യത്യത്തില്‍ അങ്കിയെ വരവേറ്റു. തുടര്‍ന്ന് തങ്കഅങ്കി പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എവി ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധാന നടന്നു. തങ്ക അങ്കി ചാര്‍ത്തിയുള്ള അയ്യപ്പവിഗ്രഹം കണ്ട് തൊഴുന്നതിന് ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
ഇന്ന് മണ്ഡലപൂജ സമയത്തും തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജയ്ക്കു ശേഷം വിഗ്രഹത്തില്‍ നിന്നും അങ്കി പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി സിസംബര്‍ 30 ന് വീണ്ടും നട തുറക്കും. തങ്ക അങ്കി ഘോഷയാത്രയെ തുടര്‍ന്ന് ഭക്തര്‍ക്ക് മല ചവിട്ടുന്നതിന് നിയന്ത്രണമേപ്പെടുത്തിയതിനാല്‍ ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്