×

നാലുചക്ര വാഹന ഉടമകള്‍ ഇനി മുതല്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും പുറത്താകും.

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്‌ 1000 സിസിക്ക് മുകളിലുള്ള നാലുചക്ര വാഹന ഉടമകള്‍ ഇനി മുതല്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും പുറത്താകും.

ലോറി, ബസ്സ്, ടെമ്ബോ ട്രാവലര്‍ തുടങ്ങിയവയുടെ ഉടമകളാണ് പുതിയ ഉത്തരവോടെ പെന്‍ഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകുന്നത്. ഇത്തരക്കാരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ധനവകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

പെന്‍ഷന്‍ ലഭിച്ചിരുന്ന ഗുണഭോക്താവ് മരിച്ചാല്‍, അത് അറിയിക്കാതെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും വാങ്ങിയ പണം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top