×

35 ലിറ്റര്‍ കൊള്ളുന്ന ടാങ്കില്‍ പമ്ബുകാര്‍ നിറച്ചത് 39 ലിറ്റര്‍; പെട്രോള്‍ പമ്ബിന്റെ തട്ടിപ്പിന്റെ പുതിയ തെളിവ്

കോതമംഗലം: വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ പമ്ബുകള്‍ തട്ടിപ്പു നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അത്തരം വാര്‍ത്തകള്‍ക്കു വിശ്വാസ്യത നല്‍കുന്ന റിപ്പോര്‍ട്ടാണ് കോതമംഗലത്തുനിന്ന് പുറത്തുവരുന്നത്.

35 ലിറ്റര്‍ ശേഷിയുള്ള മാരുതി ഓള്‍ട്ടോയുടെ ടാങ്കില്‍ 39 ലിറ്റര്‍ പെട്രോളാണ് കോതമംഗലത്തെ പമ്ബ് നിറച്ചുകൊടുത്തത്!! ഫുള്‍ ടാങ്ക് അടിക്കാന്‍ നിര്‍ദേശം നല്‍കിയ വാഹന ഉടമയ്ക്കു മുമ്ബിലാണ് പമ്ബുകാര്‍ ഈ മറിമായം കാണിച്ചത്. ബില്ലില്‍ പറഞ്ഞ പണം നല്‍കിയെങ്കിലും പമ്ബ് ഉടയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് വാഹന ഉടമ.

കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരിയില്‍നിന്ന് ഇടുക്കി തോപ്രാംകുടിയിലേക്കു പോയ മച്ചുകാട്ട് ഡിവിന്‍ ദേവസ്യയുടെ കാറിലാണ് കോട്ടയം അടിമാലി റൂട്ടിലെ പമ്ബുകാര്‍ ശേഷിയേക്കാള്‍ കൂടുതല്‍ ഇന്ധനം നിറച്ചത്. ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ പറയുമ്ബോഴും ഇന്‍ഡിക്കേറ്ററില്‍ രണ്ടു കട്ട കാണിച്ചിരുന്നുവെന്നാണ് ഡിവിന്‍ പറയുന്നത്. ഫുള്‍ ടാങ്ക് നിറച്ചതിന് 39.20 ലിറ്ററിന്റെ ബില്ലാണ് നല്‍കിയത്. ലിറ്ററിന് 72 രൂപ പ്രകാരം പണവും നല്‍കി.

ടാങ്ക് ശേഷി ഒരു കാരണവശാലും 35 ലിറ്ററില്‍ കൂടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഡിവിന്‍ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പരാതി അളവുതൂക്ക വകുപ്പിന് കൈമാറുകയായിരുന്നു. പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top