തൃക്കാക്കര തിരഞ്ഞെടുപ്പ് – ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ഭക്ഷണവും വണ്ടിക്കൂലിയും = 47 ലക്ഷം രൂപ ; കെട്ടി വച്ച കാശ് വരവ് 50,000 രൂപ മാത്രം
വരവ് ആകെ 50000 രൂപ മാത്രമാണ്. സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച 1,75000 രൂപ വരണാധികാരിയുടെ കൈയ്യിലുണ്ട്. പക്ഷേ ഇതില്‍ 1,20000 രൂപ തിരികെ നല്‍കേണ്ടി വരും. സര്‍ക്കാരിന് ഈ ഇനത്തില്‍ ആകെയുള്ള വരുമാനവും അമ്ബരപ്പിക്കുന്നതാണ്.
വെറും 55000 രൂപ മാത്രമാണ് വരുമാനം. പതിനായിരം രൂപ വീതമാണ് സ്ഥാനാര്‍ത്ഥികള്‍ ജാമ്യ സംഖ്യയായി നല്‍കിയത്. പതിനെട്ട് പേര്‍ പത്രിക നല്‍കിയത്. ആ ഇനത്തില്‍ 1.75 ലക്ഷം രൂപയും ലഭിച്ചു.
ഒരു സ്ഥാനാര്‍ത്ഥി, പട്ടിക വിഭാഗക്കാരനായതിനാല്‍ പകുതി സംഖ്യയാണ് കെട്ടിവെച്ചത്. പത്രിക പിന്‍വലിച്ചത് പത്ത് പേരാണ്. ഇവര്‍ക്കും പണം തിരികെ നല്‍കേണ്ടി വരും. ഒപ്പം ആകെ പോള്‍ ചെയ്തതിന്റെ ആറിലൊരു ഭാഗം വോട്ട് പിടിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്തികള്‍ക്കും കെട്ടിവെച്ച പണം തിരികെ നല്‍കേണ്ടി വരും. ഈ ഇനത്തില്‍ 1.20 ലക്ഷം രൂപയാണ് മടക്കി നല്‍കാനുള്ളത്. സര്‍ക്കാരിന് ആകെയുള്ള ലാഭം കെട്ടിവെച്ച കാശ് നഷ്ടമായവരുടെ പണം ലഭിക്കുമെന്നതാണ്. ആറ് സ്ഥാനാര്‍ത്ഥികളുടെ ജാമ്യ സംഖ്യ മാത്രം ഇത്തരത്തില്‍ സര്‍ക്കാരിന് ലഭിക്കും. പോളിംഗ് ബൂത്തില്‍ ജോലി ചെയ്ത 956 ഉദ്യോഗസ്ഥര്‍ക്ക് വേതനായി 14,81800 രൂപ നല്‍കി.
തിരഞ്ഞെടുപ്പ് ജോലി ചെയ്ത എല്ലാവര്‍ക്കും പണം നല്‍കുന്നത് തന്നെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. 239 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് 1700 രൂപ വീതം നല്‍കണം. 717 പോളിംഗ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ വീതവുമാണ് വേതനം നല്‍കുന്നത്. വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാനും വോട്ടെടുപ്പിന് ശേഷം സ്വീകരിക്കാനും നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് 850 രൂപയാണ് നല്‍കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ ചെലവിന്റെ കണക്ക് ജൂലായ് രണ്ടിന് മുമ്ബ് നല്‍കണം. ഫലം പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ കണക്ക് സമര്‍പ്പിക്കണമെന്നാണ് നിയമം.
അതേസമയം എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗിനായി ക്യാമറകള്‍ സ്ഥാപിച്ച വകയില്‍ പതിനാല് ലക്ഷം രൂപ അക്ഷയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നല്‍കും. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വേതനം ആഭ്യന്തര വകുപ്പ് നല്‍കും. ഇവര്‍ക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും 250 രൂപ വീതം ഭക്ഷണ ചെലവുകള്‍ക്കായി അനുവദിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്