×

പ്രളയ ദുരന്ത നിധിയിലേക്ക്‌ 25 കോടി രൂപയോളമെത്തി’; കേന്ദ്രം നല്‍കിയ 100 കോടി രൂപ ഉടന്‍ കവിഞ്ഞേക്കും 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൂടുതല്‍ തുകകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. കേന്ദ്രസഹായമായ 100 കോടി രൂപയില്‍ കൂടുതല്‍ തുക നിധിയിലേക്ക്‌ എത്തിക്കുവാനാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഇതിനായി വ്യാപകമായ പബ്ലിസിറ്റിയാണ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. വ്യാപാരികളും സിനിമാ താരങ്ങളുമാണ്‌ ഇപ്പോള്‍ തുക നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌.
എംഎല്‍എ മാരില്‍ മിക്കവരും എല്ലാവരും 50,000 രൂപ വീതം നല്‍കിയേക്കും. അങ്ങനെ വന്നാലും 140 പേരില്‍ നിന്നായി ഒരു കോടി രൂപായില്‍ താഴെ മാത്രമേ തുക വരികയുള്ളൂ.
അഞ്ച്‌ ലക്ഷം ഉദ്യോഗസ്ഥരും അഞ്ച്‌ ലക്ഷം പെന്‍ഷന്‍ കാരും ചേര്‍ന്ന്‌ വലിയൊരു തുക നിധിയിലേക്ക്‌ നല്‍കുമെന്നാണ്‌ പ്രതീക്ഷ. ഇവര്‍ക്കാര്‍ സര്‍ക്കാര്‍ പ്രതിമാസം ട്രഷറിയില്‍ നിന്നും നല്‍കുന്നത്‌ 800 കോടി രൂപായില്‍ കൂടുതലാണ്‌. ആകെ വരുമാനത്തിന്റെ 60 ശതമാനവും ഇതിനായാണ്‌ ഇപ്പോള്‍ ധനവകുപ്പ്‌ നീക്കി വയ്‌ക്കുന്നത്‌.
ജിഎസ്‌ടി സംവിധാനം നിലവില്‍ വന്നതോടെ ഇനി സംസ്ഥാന ബജറ്റില്‍ നികുതി കൂട്ടാനും നിവൃത്തിയില്ല. മദ്യത്തിനും ലോട്ടറിയ്‌ക്കും രജിസ്‌ട്രേഷന്‍ ഇനത്തിലും മാത്രമേ നികുതി തുക കൂട്ടാന്‍ നിവൃത്തിയുള്ളൂ.വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തുക കടം മേടിക്കേണ്ട ഗതികേടിലാണ്‌ സംസ്ഥാന സര്‍ക്കാര്‍.
ധനമന്ത്രി തോമസ്‌ ഐസക്കിന്റെ അനുഭവ പരിചയവും ഊര്‍ജ്ജിത നികുതി പിരിവിലൂടെയുമാണ്‌ ട്രഷറിയിലേക്കുള്ള ധനസമാഹരണം ഇപ്പോള്‍ നടക്കുന്നത

ഗവർണർ സദാശിവം -1 ലക്ഷം, പിണറായി വിജയൻ -1 ലക്ഷം,മിസോറാം ഗവർണർ കുമ്മനം – ഒരു ലക്ഷം, രമേഷ് ചെന്നിത്തല – 1ലക്ഷം, കടകംപള്ളി സുരേന്ദ്രൻ – 1 മാസത്തെ ശബളം.കർണ്ണാടക സർക്കാർ – 10 കോടി തമിഴ്‌നാട് സർക്കാർ – 5 കോടി DMK സ്സ്റ്റാലിൻ- 1 കോടി എം എ യൂസഫലി(ലുലു ഗ്രൂപ്പ് ) – 5 കോടി ബി ആർ ഷെട്ടി (യു എ ഇ എക്സ്ചേഞ്ച് ) – 2 കോടി എൻ ജി ഒ യൂണിയൻ – 38.40 ലക്ഷം നടൻ കമലഹാസൻ – 25 ലക്ഷം നടൻ സൂര്യ , കാർത്തിക് – 25 ലക്ഷം നടൻ ടൊവിനോ& ടീം – മഡോണയുടെ 1 ദിവസതെ കളകഷൻ. വിജയ് ടി വി – 25 ലക്ഷം   എസ് ടി എ – 24 ലക്ഷം, A.M.M.A – 10 ലക്ഷം . കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 5 ലക്ഷം നടൻ വിജയ് സായ് ദേവരകൊണ്ട – 5 ലക്ഷം, NS ആശുപത്രി 5 ലക്ഷം

മാധ്യമ സ്ഥാപനങ്ങളും അവരുടേതായ രീതിയില്‍ ദുരന്തബാധിതര്‍ക്ക്‌ ആവശ്യം വേണ്ട സാധനസാമഗ്രികള്‍ എത്തിച്ച്‌ നല്‍കുകയാണ്‌. നിധിയിലേക്ക്‌ തുക നല്‍കുന്നില്ലെങ്കിലും പല സാമൂഹ്യസംഘടനകളും പ്രളയ ബാധിതരെ സഹായിക്കാനായി വേണ്ട പലചരക്ക്‌, ഡ്രസ്‌ തുടങ്ങിയ സാധനങ്ങള്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്‌.

 

“നേരിടാം…ഒറ്റക്കെട്ടായി”

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുക,പ്രളയ ദുരന്ത ബാധിതരെ സഹായികുക.

Beneficiary Name: Chief Ministers Distress Relief Fund
A/c No : 67319948232.
IFSC : SBIN0070028
Bank : State Bank Of India.
Branch : City Branch ,Thiruvananthapuram.
#standwithkerala

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top