23 വര്‍ഷത്തിന് ശേഷം മായ കാട്ടി മായാവതി- മായാവതിയെ എന്‍ഡിഎയിലെത്തിക്കണമെന്ന് യുപി ഘടകം
മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കൈയടക്കിവെച്ചിരുന്ന ഗോരഖ്പുരിലും ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ള പ്രമുഖര്‍ മത്സരിച്ച് വിജയിച്ച ഫൂല്‍പ്പുരിലും സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം ബിജെപി.യെ വമ്ബന്‍ മാര്‍ജിനില്‍ പിന്തള്ളി വിജയം കൊയ്തപ്പോള്‍, കോണ്‍ഗ്രസ് ചിത്രത്തിലെങ്ങുമില്ലാതെ നിരാശരായി. രണ്ടിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെയാണ് കോണ്‍ഗ്രസ് പരാജയം നേരിട്ടത്. ബിജെപിക്ക് നേരിട്ട തിരിച്ചടിയില്‍ ആശ്വാസമുണ്ടെങ്കിലും സ്വന്തം പാര്‍ട്ട്ിയുടെ തോല്‍വി കോണ്‍ഗ്രസ് അദ്ധ്യന്‍ രാഹുല്‍ ഗാന്ധിക്കുണ്ടാക്കിയ നിരാശ ചില്ലറയല്ല.
ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ നിലയില്‍ ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ-തോല്‍വിയിലെ നിരാശ മറച്ചുവെക്കാതെ രാഹുല്‍ നടത്തിയ ട്വീറ്റില്‍ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്ന സൂചനയുമുണ്ട്. എന്നാല്‍, എസ്പി.യും ബി.എസ്പിയും കൈകോര്‍ത്ത് ബിജെപിയെ തുരത്തിയപ്പോള്‍, കോണ്‍ഗ്രസ് യുപിയില്‍ ഈ സഖ്യത്തിലുമില്ലെന്നത് പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
വോട്ടിലുണ്ടായ കുറവും രാഹുല്‍ ഗാന്ധിക്ക് തലവേദനയാകും. 2014-ല്‍ ഗോരഖ്പുരില്‍ 45719 വോട്ട് കോണ്‍ഗ്രസിന് ലഭിച്ച സ്ഥാനത്ത് ഇക്കുറി നേടാനായത് 18,858 വോട്ട്. 2017-ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ 1,20,273 വോട്ട് കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നു. ഫുല്‍പ്പുരില്‍ കോണ്‍ഗ്രസ്സിന് 58,127 വോട്ടാണ് 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇക്കുറിയത് 19,353 വോട്ടായി ചുരുങ്ങി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 55,013 വോട്ടായിരുന്നു നേട്ടം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും ബി.എസ്പിയും കൂടി നേടിയ വോട്ടുകളെക്കാള്‍ അധികം നേടിയ ബിജെപിക്കും ഇക്കുറി കനത്ത വോട്ടുചോര്‍ച്ചയുണ്ടായി. ഗോരഖ് പുരില്‍ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി 2,26,344 വോട്ടും ബി.എസ്പി. 1,76,412 വോട്ടും (ആകെ 4,02,756) ആണ് നേടിയത്. ബിജെപി 5,39,127 വോട്ടും. ഇക്കുറി എസ്പിയും ബിഎസ്പിയും ചേര്‍ന്ന് 4,56,513 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ വോട്ട് 4,34,632 ആയി കുറഞ്ഞു.
ഫൂല്‍പുരിലയും സ്ഥിതി സമാനമാണ്. 2014-ല്‍ എസ്പി. 1,95,256-ഉം ബി.എസ്പി. 1,63,710 വോട്ടും (ആകെ 3,58,966) നേടിയപ്പോള്‍ ബിജെപി 5,03,564 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഇക്കുറി എസ്പി.-ബി.എസ്പി. സഖ്യം 3,42,922 വോട്ട് നേടിയപ്പോള്‍, ബിജെപിയുടെ വോട്ട് വിഹിതം 2,83,462 ആയി കുറഞ്ഞു. കുറഞ്ഞ പോളിങ് ശതമാനമാണ് ഇക്കുറി ബിജെപിയുടെ തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തലിലാണ് പാര്‍ട്ടി ഘടകം. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വോട്ട് ചെയ്യാനെത്താതിരുന്നതും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കുന്നതിനും അത് ബിജെപി മുതലാക്കാതിരിക്കുന്നതിനുമാണ് എസ്പി.ക്ക് ബി.എസ്പി പിന്തുണ പ്രഖ്യാപിച്ചത്. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയും മായാവതിയുടെ പാര്‍ട്ടിയും പരസ്പരം മത്സരിച്ചതുകൊണ്ടാണ് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വമ്ബന്‍ ജയം നേടിയതെന്ന തിരിച്ചറിവും ഇരുപാര്‍ട്ടികളെയും യോജിപ്പിലെത്താന്‍ സഹായിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്