×

പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതില്‍ ദുരൂഹത സിസ്റ്റര്‍ അനുപമ

കോട്ടയം: ജലന്ധര്‍ ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍. സുരക്ഷാ ഭീണിയുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്നറിയില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ബിഷപ്പ് കേരളത്തിന് പുറത്താണെങ്കിലും അകത്താണെങ്കിലും സ്വാധീനമുള്ളയാളാണ്. പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

അതേസമയം ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജലന്ധര്‍ രൂപത അറിയിച്ചു. കോടതി ഉത്തരവില്‍ സന്തോഷമുണ്ട്. സത്യം പുറത്തുവരും. ബിഷപ്പ് നിരപരാധിത്വം തെളഇയിക്കുമെന്നും രൂപത പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയാണ് സോപാധിക ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top