×

എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? രണ്ട്‌ പെണ്‍കുട്ടികളുടെ അമ്മയുടെ ചൂടന്‍ മറുപടി ഇങ്ങനെ

പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കല്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറി ക്ക് ശേഷം നഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴോന്‍ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്ബോ പിന്നെ ഡാന്‍സ് കളിക്കാന്‍ പറ്റോ? സംസാരിക്കാന്‍ വരെ ശക്തി ഇല്ലെങ്കിലും ഞാന്‍ ചോദിച്ചു പെണ്‍കുട്ടി ആയ എന്താ പ്രശ്നം??? അതിന് ശേഷം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. എന്ത് കുട്ടിയാ??( അറിഞ്ഞിട്ടിപ്പൊ എന്താണാവോ കാര്യം) പെണ്ണ് ആണെന്ന് പറഞ്ഞാല്‍ അപ്പൊ ആദ്യത്തേതോ ? അതും പെണ്ണ്. അപ്പൊ ഈ ചോദിക്കുന്നവരുടെ മുഖം മാറും. എന്നിട്ട് അത് കാണിക്കാതിരിക്കാന്‍ ശ്രമിച്ച്‌ നമ്മളെ സമദാനിപ്പിക്കുന്ന രീതിയില്‍ ഒരു പറച്ചില്‍ ആണ് സാരല്യ.. പെണ്‍കുട്ടികള്‍ പൊന്‍ കുട്ടികള്‍ ആണ് ( അല്ലെങ്കില്‍ ആര്‍ക്കാണാവോ ഇപ്പൊ സാരള്ളത്? ഫീലിങ് കട്ട പുച്ഛം)

ഇന്ന് പെണ്‍ കുട്ടികളുടെ ദിവസമാണ് ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ. കേരളത്തിലും ഈ ആണ്‍കുട്ടി പെണ്‍കുട്ടി വേര്തിരിവൊക്കെ ഉണ്ടോ എന്ന് പലരും ചോദിക്കല്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ പെണ്‍കുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കാതിരിക്കലോ, പ്രാഥമിക വിദ്യാഭ്യാസം വരെ നിരസിക്കലോ ചെയ്യുന്ന പ്രത്യക്ഷ രീതിയിലുള്ള വിവേചനങ്ങള്‍ ഇല്ലെങ്കിലും പെണ്‍കുട്ടി ആണെന്ന് കേള്‍ക്കുബോള്‍ നെറ്റി ചുളിക്കുന്ന ആളുകളില്‍ നിന്ന് മനസ്സിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം.
പെണ്‍കുട്ടികള്‍ ഉണ്ടാവുന്നത് ഭയക്കുന്നത് പ്രധാനമായും 3 കാര്യങ്ങള്‍ കൊണ്ടാണത്രെ..

1. പെണ്‍ കുട്ടികള്‍ക്ക് വരുന്ന വിവാഹ ചെലവ്
2. പെണ്‍കുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആകുലതകള്‍
3. ആണ്‍കുട്ടികള്‍ കുടുംബം നോക്കും എന്നും, വിവാഹശേഷം മറ്റൊരു കുടുംബത്തിന്റേതാവും എന്നും ഉള്ള തെറ്റായ ധാരണ…
ഈ പറഞ്ഞ 3 കാര്യങ്ങള്‍ക്കും ഒരു സൊലൂഷന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എപ്പോലുള്ള ഈ പരോക്ഷ വിവേചനവും ഇല്ലാതാക്കാന്‍ കഴിയും.
എന്തായാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട് ഞാന്‍ ആകെ വിശമിച്ചിരിക്കാണ് എന്ന് കരുതി എന്നെ സമാദാനിപ്പിക്കാന്‍ പറയുന്ന ഒരു കാര്യം എനിക്കൊരുപാട് ഇഷ്ടാണ്. അതൊരു സത്യവുമാണ്… അവര്‍ എനിക്ക് പൊന്‍ കുട്ടികള്‍ ആണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top